ഉത്തരാഖണ്ഡ്: കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്നന്ന് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാനയാണ് വിവാദ പ്രസ്‌താവന നടത്തിയത്. ‘കൊറോണ കൃഷ്ണ എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തിൽ നിന്നാണ്. അതിനാൽ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്.’ സൂര്യകാന്ത് ധസ്മാന പറഞ്ഞു.
ഇതിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വിഘ്നം സൃഷ്ടിക്കുന്നത് കോൺഗ്രസാണ്. ഹിന്ദു ധർമ്മത്തെ അപമാനിക്കുകയാണ് സൂര്യകാന്ത് ചെയ്തതെന്നും മാപ്പ് പറയണമെന്നും ഉത്തരാഖണ്ഡിലെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് ദേവേന്ദ്ര ഭാസിൻ വ്യക്തമാക്കി. അതേസമയം സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.
Read also: ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി: ആരോപണവുമായി സഹോദരി
എന്റെ പ്രസ്താവന പൂർണ്ണമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. പ്രസ്താവന നടത്തുമ്പോൾ ഞാൻ ഭഗവദ് ഗീത ഉദ്ധരിച്ചിരുന്നു. ലോകത്തിൻെ സ്രഷ്ടാവും സംരക്ഷകനും നശിപ്പിക്കുന്നവനും താൻ തന്നെയാണെന്ന് ഭഗവദ് ഗീതയിൽ കൃഷ്ണ ഭഗവാൻ വളരെ വ്യക്തമായി പറയുന്നുണ്ട്. അവന്റെ ഇഷ്ടമല്ലാതെ ലോകത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല. കൊറോണയെ ശ്രീകൃഷ്ണ ഭഗവാൻ അയച്ചതാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് ഞാൻ പറഞ്ഞതാണെന്നാണ് സൂര്യകാന്ത് വ്യക്തമാക്കുന്നത്.
Post Your Comments