KeralaLatest NewsNews

ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം; പൊലീസ് കേസെടുത്തു

കോഴിക്കോട്: കോവിഡ് രോഗ ലക്ഷണത്തെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം. അയൽവാസിയാണ് ആക്രമണം നടത്തിയത്. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ വീടിന്റെ വാതിലും ജനൽചില്ലുകളും തകർന്ന നിലയിലാണ്. അക്രമം നടത്തിയ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

നേരത്തെ മലപ്പുറം ജില്ലയിൽ പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ കാണിച്ച ക്രൂരത വാർത്തയായിരുന്നു. കോവിഡ് പേടിയെ തുടർന്നാണ് പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ആരോഗ്യപ്രവർത്തകരെത്തി യുവാവിനെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കുകയായിരുന്നു.

ALSO READ: തിരിച്ചടികൾ ഓരോന്നായി ഏറ്റുവാങ്ങി ചൈന; ദേശീയപാത പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പ്രവാസികളോടും ക്വാറന്റൈനിൽ കഴിയുന്നവരോടും മോശമായി പെരുമാറുന്നത് അനുവദിക്കാൻ സാധിക്കില്ലെന്നും അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയടക്കം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button