COVID 19KeralaNewsIndia

തന്റെ അമ്മക്ക് കോവിഡ് നെഗറ്റീവ്‌: ആരാധകർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ആമിർ ഖാൻ

ബോളിവുഡ് സിനിമകളിൽ ഏറെ പ്രിയപ്പെട്ടവനാണ് ആമിർ ഖാൻ.ബോളിവുഡ് കൂടാതെ കോളിവുഡിലും മോളിവുഡിലും അദ്ദേഹത്തിന് ആരാധക വൃന്ദം ഏറെയാണ്.തന്റെ സിനിമകളിൽ തന്റേതായ നിലപാടുകൾ കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കുന്നയാളാണ് ആമിർ ഖാൻ. കോവിഡുമായി ബന്ധപ്പെട്ട തൻ കുറിച്ച പോസ്റ്റിനു മറുപടിയുമായാണ് താരം എത്തിയത്.

ജൂൺ-30 ന് തനിക്കൊപ്പമുള്ള സ്റ്റാഫിന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ വന്നിരുന്നു.’അമ്മ ഒഴികെയുള്ള എല്ലാവരും ടെസ്റ്റ് ചെയ്തു കോവിഡ് നെഗറ്റീവ് ആണ് അവർക്കെല്ലാം.പക്ഷെ ‘അമ്മ ഇതുവരെ കോവിഡ് ടെസ്റ്റിന് വിധേയയായില്ല അതിനാൽ ഇന്ന് ടെസ്റ്റ് ചെയ്യുന്നു അമ്മക്കായി പ്രാര്‍ഥിക്കണം എന്നായിരുന്നു അദ്ദേഹം പങ്കുവെച്ച ട്വീറ്റ്.

എന്നാൽ ഇന്ന് അദ്ദേഹം ഇന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സന്തോഷവാർത്ത അറിയിച്ചു തന്റെ അമ്മക്ക് കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് റിസൾട്ട്.കൂടെ നിന്നവർക്കും പ്രാർഥിച്ചവർക്കും നന്ദി..നിങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ആമിറിന്റെ ഫേസ്ബുക് പോസ്റ്റ്.

രാജ ഹിന്ദുസ്ഥാനി,ഖയാമത് സെ ഖയാമത് തഗ്.,രംഗീല,മങ്ങൽ പാണ്ഡെ,രംഗ് ദേ ബസന്ധി,3 ഇഡിയറ്റ്സ്,തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ.പി.കെ,താരേ സമീൻ പാർ സംവിധാനവും ലഗാൻ എന്ന സിനിമക്ക് ഓസ്കറും,കൂടാതെ ദങ്ങൽ,ഗജനി, .ചെയ്ത വർക്കുകൾ എന്നും പെർഫെക്റ്റ് ആയിരിക്കണം എന്ന് വാശിയുള്ള നടൻ.കേരളക്കരയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് നടൻ എന്ന് നിസംശയം പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button