Latest NewsNewsBusiness

സ്വർണപ്പണയ കാർഷിക വായ്പ എടുത്തിട്ടുണ്ടോ? തിരിച്ചെടുക്കാനുള്ള അവസാന ദിനം ഇന്ന്

സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസാന ദിനം. പണയം തിരിച്ചെടുത്തില്ലെങ്കില്‍ നിലവിലെ നാല് ശതമാനം പലിശയ്ക്ക് പകരം കൂടിയ പലിശനിരക്ക് നല്‍കേണ്ടി വരും. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കാര്‍ഷിക വായ്പകള്‍ തിരഞ്ഞെടുത്തവര്‍ക്ക് ജൂണ്‍ 30-ന്റെ മാനദണ്ഡം ബാധകമല്ല.

നിലവിൽ കാർഷിക വായ്പകൾ മൂന്ന് തരമാണ് ഉള്ളത്. 1.60 ലക്ഷം രൂപ വരെ ഈ ടില്ലാതെ വായ്പ കിട്ടാൻ കെ.സി.സി. മാത്രം മതിയാകും. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ. മറ്റൊന്ന് 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാൻ സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിർബന്ധമല്ല. നാല് ശതമാനം പലിശ. മറ്റൊന്ന് • മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.

2019 ഒക്ടോബര്‍ ഒന്ന് മുതല്‍ സ്വര്‍ണ പണയ കാര്‍ഷിക വായ്പയില്‍ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുൻപ് സ്വര്‍ണവും സ്വന്തമായി ഭൂമിയും ഉള്ളവര്‍ക്ക് കരമടച്ച രസീത് ഹാജരാക്കി പണയ സ്വര്‍ണവും നല്‍കി വായ്പയെടുക്കാമായിരുന്നു. എന്നാല്‍ 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ രീതി മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. എല്ലാ സ്വര്‍ണപ്പണയവായ്പകളും പൂര്‍ണമായും കൃഷിക്ക് മാത്രമാക്കുകയും ചെയ്തു.

അതേസമയം കുറഞ്ഞ പലിശയായതിനാല്‍ നിരവധി പേര്‍ ഈ പദ്ധതി വഴി വായ്പ എടുക്കുന്നുണ്ട്. എന്നാല്‍ വായ്പ എടുക്കുന്നതില്‍ ഭൂരിഭാ​ഗവും അനര്‍ഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും നേരത്തെ കത്തയിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ഇതോടെ സബ്സിഡിയോടുള്ള കൃഷിവായ്പ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഉള്ളവര്‍ക്കു മാത്രം നല്‍കണം എന്നാണ് നിലവിലെ നിര്‍ദ്ദേശം. ഇതുവഴി അനര്‍ഹരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. കൃഷിക്കാരാണെന്ന് ഉറപ്പാക്കാനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button