KeralaLatest NewsNews

ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിദ്ധ്യം കണ്ടെത്തി

കൊല്ലം : കേരളത്തെ ഞെട്ടിച്ച ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം.  തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്.

പാമ്പിന്‍റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉത്രക്ക് ഉറക്കഗുളിക നൽകിയതായി ഭര്‍ത്താവ് സൂരജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. വിദഗ്ധപരിശോധന റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജ് തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് ഉറപ്പാകും.

ഉറങ്ങാന്‍ കിടക്കുന്നതിനു മുൻപായി ജ്യൂസിൽ 650 മില്ലി ഗ്രാമിന്റെ പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികളും പൊടിച്ച്‌ ചേര്‍ത്ത് ഉത്രയ്ക്ക് നല്‍കിയിരുന്നതായാണ് സൂജിന്റെ മൊഴി. ഗുളികകള്‍ വാങ്ങിയ മെഡിക്കല്‍ സ്റ്റോറില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
മെയ് 6നാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button