കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ പതിനാറുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം വെണ്ടാര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്കാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉണ്ടായിരിക്കുന്നത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. ഇത് വരെ ഉയര്‍ന്ന ശതമാനം 2015 ല്‍ കിട്ടിയ 98.57 ശതമാനമാണ്. കോവിഡ് വ്യാപനം മൂലം മാര്‍ച്ചില്‍ നിര്‍ത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് പുനരാരംഭിക്കുകയായിരുന്നു.
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി തന്നെ പ്ലസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കാനും. ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.
Post Your Comments