Latest NewsUAENewsGulf

ആരാധനാലയങ്ങള്‍ ജൂലൈ ഒന്നു മുതല്‍ തുറക്കുന്നു

അബുദാബി : ആരാധനാലയങ്ങള്‍ ജൂലൈ ഒന്നു മുതല്‍ തുറക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന യുഎഇയിലെ ആരാധനാലയങ്ങള്‍ നാളെ(ജൂലൈ 1) മുതല്‍ വീണ്ടും തുറക്കും. ഇതിന് മുന്നോടിയായി അണുനശീകരണം ഉള്‍പ്പെടെ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ നടന്നുവരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി.

Read Also : സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഉള്‍പാതകള്‍, വ്യവസായ മേഖല, ലേബര്‍ സിറ്റികള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ പള്ളികള്‍ മാത്രം നാളെ തുറക്കില്ലെന്ന് നാഷനല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ.സെയ്ഫ് അല്‍ ദാഹെരി പറഞ്ഞു. 30 ശതമാനം പേരെ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഇമാമുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് യുഎഇ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനകം പരിശോധനകള്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button