KeralaLatest NewsNews

കോവിഡ് പ്രതിസന്ധി; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികൾ അറിയാം

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വൈദ്യുതി ബില്ലില്‍ വര്‍ധനവുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ചില സബ്‌സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി കെഎസ്‌ഇബിയും രംഗത്ത് എത്തിയിരുന്നു. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ അറിയാം

1. ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ അതില്‍ താഴെയോ ഉള്ള 1000 വാട്സില്‍ താഴെ കണക്റ്റഡ് ലോഡുള്ള ബി പി എല്‍ ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍, അവരുടെ ഉപയോഗം എത്രയായാലും നിലവില്‍ ലഭിച്ചിരുന്ന 1.50 രൂപ/ യൂണിറ്റ് എന്ന നിരക്കില്‍ത്തന്നെ വൈദ്യുതി ചാര്‍ജ് കണക്കാക്കും.

2. ദ്വൈമാസ ഉപയോഗം 40 യൂണിറ്റോ അതില്‍ താഴെയോ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ അവരുടെ ഉപയോഗം എത്രയായാലും അത് സബ്സിഡിയായി കണക്കാക്കി പണം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

3. ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 50% സബ്സിഡിയായി നല്‍കും.

4. ശരാശരി പ്രതിമാസ ഉപയോഗം 100 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 30% സബ്സിഡിയായി നല്‍കും.

5. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 25% സബ്സിഡിയായി നല്‍കും.

6. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റിനു മുകളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 20% സബ്സിഡിയായി നല്‍കും.

7. 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്‍ തുക കണക്കാക്കുമ്ബോള്‍, ലോക്ക് ഡൗണ്‍ കാലയളവിനു മുമ്ബുള്ള ഡോര്‍ ലോക്ക് അഡ്ജ്സ്റ്റ്മെന്റോ, മുന്‍ ബില്‍ കുടിശ്ശികയോ, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ഒഴിവാക്കിയായിരിക്കും സബ്സിഡി തുക/ബില്‍ തുകയിലെ വ്യത്യാസം കണ്ടെത്തുക.

8. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ച സബ്സിഡി തുക ബില്ലിലും രസീതിലും വ്യക്തമായും പ്രത്യേകമായും രേഖപ്പെടുത്തി നല്‍കും.

9. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കാന്‍ പരമാവധി 5 പ്രതിമാസ തവണകള്‍ അനുവദിക്കും. ഇങ്ങനെ ലഭിച്ച ബില്ലുകളുടെ തുക ഒരുമിച്ചോ തവണകളായോ 31.12.2020 നുമുമ്ബ് അടയ്ക്കുന്ന പക്ഷം യാതൊരു പലിശയും ഈടാക്കുകയില്ല.

10. സബ്സിഡി ലഭിക്കുന്ന തരത്തില്‍ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ പരിഷ്ക്കരിക്കുന്നതു വരെയുള്ള കാലയളവില്‍, 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവര്‍ക്ക് ബില്‍ തുകയുടെ 70% അടയ്ക്കാന്‍ ഓപ്ഷന്‍ അനുവദിക്കും. സബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാന്‍ അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button