Latest NewsNewsIndia

ചൈനീസ് ചതിയും കുതന്ത്രങ്ങളും തുടരുന്നു; പാക് അധീന കശ്മീരിലെ സ്‌കര്‍ദു വ്യോമ താവളത്തില്‍ ചൈനീസ് പോര്‍വിമാനം എത്തിയതായി ഇന്റലിജന്‍സ്

ന്യൂഡല്‍ഹി : ചൈനീസ് ചതിയും കുതന്ത്രങ്ങളും അവസാനിക്കുന്നില്ല. പാക് അധീന കശ്മീരിലെ സ്‌കര്‍ദു വ്യോമ താവളത്തില്‍ ചൈനീസ് പോര്‍വിമാനം എത്തിയതായി ഇന്റലിജന്‍സ് റിപ്പോർട്ട് ചെയ്‌തു. നേരത്തെ ജെ 10 ഉള്‍പ്പെടെയുള്ള പോര്‍ വിമാനങ്ങള്‍ സ്‌കര്‍ദു വ്യോമതാവളത്തില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചൈനീസ് പോര്‍ വിമാനങ്ങള്‍ എത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇന്ത്യയെ ആക്രമിക്കാന്‍ സ്‌കര്‍ദു വ്യോമതാവളത്തെ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നാണ് ചൈന നിരീക്ഷിക്കുന്നത്. പാക് അധീന കശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറങ്ങിയത് ശുഭസൂചകമല്ലെന്നാണ് വിലയിരുത്തല്‍. ലഡാക്കില്‍ നിന്നും 100 കിലോ മീറ്റര്‍ ദൂരമാണ് സ്‌കര്‍ദു വ്യോമതാവളത്തിലേക്ക് ഉള്ളത്.

ഇന്ത്യക്കെതിരെ വ്യോമാക്രമണം നടത്താന്‍ പ്രധാനമായും മൂന്ന് വ്യോമതാവളങ്ങളാണ് ചൈനക്ക് ഉള്ളത്. കഷ്ഗര്‍, ഹോതാന്‍, നാഗ്രി ഗുര്‍ഗുന്‍സ എന്നിവയാണ് മൂന്ന് വ്യോമതാവളങ്ങള്‍. എന്നാല്‍ ഇന്ത്യക്കെതിരെ പോര്‍വിമാനങ്ങള്‍ വിന്യസിക്കാന്‍ ഈ വ്യോമതാവളങ്ങള്‍ പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് ചൈന സ്‌കര്‍ദു വ്യോമ താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നത്.

ALSO READ: പച്ചക്കറി വ്യാപാരിക്കും മകൾക്കും കോവിഡ്; മാർക്കറ്റ് അടയ്ക്കും; ആശങ്ക!

കഷ്ഗര്‍, ഹോതാന്‍, നാഗ്രി ഗുര്‍ഗുന്‍സ എന്നീ വ്യോമ താവളങ്ങളില്‍ നിന്നും ലഡാക്കിലേക്കുള്ള ദൂരം സ്‌കര്‍ദു വ്യോമ താവളത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലാണ്. ഉയരത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ വഹിക്കുന്ന ആയുധങ്ങളുടെ അളവ് കുറയ്‌ക്കേണ്ടിവരും. കൂടാതെ റഡാറില്‍ നിന്ന് ഇത്രയും ദൂരെയുള്ള വിമാനത്തില്‍ പിടിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ശരിയായ സ്ഥാനം സ്‌കര്‍ദു വ്യോമതാവളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button