ചരിത്രപ്രസിദ്ധമായ ദില്ലി ജമാ മസ്ജിദ് വീണ്ടും തുറക്കുന്നു. ജൂലൈ 4 മുതല്‍ സഭാ പ്രാര്‍ത്ഥനയ്ക്കായി വീണ്ടും തുറക്കുമെന്ന് ദില്ലി ജമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നേരത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇലവ് നല്‍കിയതോടെ ജൂണ്‍ 8 ന് പള്ളി തുറന്നതെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ഇത് അടച്ചു. ദില്ലിയില്‍ കോവിഡ് വീണ്ടും ശക്തി പ്രാപിക്കുന്നതിനിടയിലാണ് വീണ്ടും ജമാ മസ്ജിദ് തുറക്കാന്‍ പോകുന്നത്.
ജൂണ്‍ 30 വരെ സഭാ പ്രാര്‍ത്ഥനയ്ക്കായി പള്ളി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഷാഹി ഇമാം പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിനിടയില്‍ 20 വര്‍ഷമായി അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായ അമാനുല്ല (57) ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയതിനുശേഷം മാത്രം ആരാധനാലയം വീണ്ടും തുറക്കാന്‍ പള്ളി അധികൃതര്‍ തയ്യാറാണെന്ന് ഷാഹി ഇമാം പറഞ്ഞു. പള്ളിയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ സ്വന്തം പ്രാര്‍ത്ഥന പായകള്‍ കൊണ്ടുവരാന്‍ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ദില്ലിയില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചിട്ടും സമൂഹവ്യാപനം ഉണ്ടാകുമോ എന്ന ഭയം ആളുകള്‍ക്കിടയില്‍ കുറഞ്ഞുവരികയാണ്. ഇപ്പോള്‍ കോവിഡ് രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വളരെയധികം അവബോധമുണ്ടെന്നും ബുഖാരി പറഞ്ഞു.
പ്രഭാത നമാസ് (ഫജര്‍) ഒഴികെ വിശ്വസ്തര്‍ക്ക് ദിവസത്തില്‍ നാല് തവണ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താം, കാരണം രാത്രി 10 നും രാവിലെ 6 നും ഇടയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫത്തേപുരി മസ്ജിദ് ഉള്‍പ്പെടെ നഗരത്തിലെ മറ്റ് പള്ളികളും ജൂണ്‍ അവസാനം വരെ പള്ളികള്‍ അടച്ചിരിക്കാനുള്ള ഷാഹി ഇമാമിന്റെ തീരുമാനത്തെ പിന്തുടര്‍ന്നിരുന്നു, ജൂലൈ 4 മുതല്‍ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments