COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സൂചന

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തിന്റെ സൂചന. ഐഎംഎ ആണ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Read Also : കൊറോണ വൈറസ്: ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ ടീം ചൈനയിലേക്ക്

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. കാരുണ്യ പദ്ധതിയില്‍ കോവിഡ് രോഗം കൂടി ഉള്‍പ്പെടുത്തണമെന്നും ഐഎംഎ നിര്‍ദേശിച്ചു. കോവിഡ് ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കൂടി നല്‍കണം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തണമെന്നും ഡോക്ടര്‍മാരുടെ സംഘടന കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button