ന്യൂ ഡൽഹി: വെര്‍ച്യല്‍ ഗുഡ്‌സ് എന്ന വിശേഷണമുള്ള മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം അന്തിമമായി ഇന്ത്യക്കു ഗുണം ചെയ്യുമെന്നു കരുതുന്നവരുണ്ട്. ഇന്ത്യന്‍ സോഫ്‌റ്റ്‌വേര്‍ കമ്ബനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതാകും നേട്ടമാകുക. നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മുന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ.
ഇതില്‍ ടിക് ടോക് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയതായിരുന്നു. ഇതിനു തിരിച്ചടിയെന്നവണ്ണം ചൈനയ്‌ക്കു വേണമെങ്കില്‍ മൊബൈല്‍ പാര്‍ട്‌സുകളുടെ കയറ്റുമതി തടയാം. പക്ഷേ, അവരതിനു തയാറാകുകയില്ല. വലിയ തൊഴില്‍ നഷ്‌ടം അതുമൂലം ചൈനയ്‌ക്കു നേരിടേണ്ടി വരും. നിരോധിച്ച ചൈനീസ് ആപ്പുകളില്‍ പലതിനും സുരക്ഷാ വീഴ്‌ചയുണ്ടെന്നതു വിവിധ രാജ്യങ്ങള്‍ ആരോപിച്ചിരുന്നതാണ്.
ഇന്ത്യ ചൈനീസ് ആപ്പുകളുടെ വലിയ വിപണി, നിരോധനം ചൈനയ്‌ക്കു വൻ സാമ്പത്തിക തിരിച്ചടി, കനത്ത ആഘാതം
കമ്പനികളെ നിരോധിക്കുന്നതു പുതിയ കാര്യമല്ല. മുമ്പ് ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായി. ഇപ്പോഴും അതിനുള്ള അവസരം ഇന്ത്യന്‍ സംരംഭകര്‍ക്കു കൈവന്നിരിക്കുകയാണ്. നയതന്ത്രതലത്തില്‍ ഒരു സമ്മര്‍ദതന്ത്രമായി ഈ നിരോധനത്തെ വ്യാഖ്യാനിക്കാനും കഴിയും. ഒരുപക്ഷേ, വീണ്ടും ചര്‍ച്ചകള്‍ക്കുള്ള വഴിയും ഇതിലൂടെ തെളിയാമെന്നാണ് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Post Your Comments