Latest NewsIndiaNews

നമോ ആപ്പും ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നു ; നിരോധിക്കണമെന്ന ആവിശ്യവുമായി പൃഥ്വിരാജ് ചവാന്‍

മുംബൈ : പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ നമോ ആപ്പ് നിരോധിക്കണമെന്ന ആവിശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍.  ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണ് നമോ ആപ്പ് എന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ നമോ ആപ്പും അനുവാദം കൂടാതെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് മറിച്ച് നല്‍കുകയും ചെയ്യുന്നതായി  പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ അറിവ് കൂടാതെ പ്രൈവസി സെറ്റിങ്ങുകളില്‍ മാറ്റംവരുത്തുകയും സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കമ്പനികള്‍ക്ക് കൈമാറുന്നതായും ചവാന്‍ ആരോപിച്ചു.

ടിക് ടോക്ക്, യുസി ബ്രൗസര്‍ തുടങ്ങിയവയടക്കം 59 ചൈനീസ് ആപ്പുകള്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചത്. അതിര്‍ത്തി സംഘർഷത്തിൽ 20 ജവാന്‍മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ
പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി.

 

shortlink

Related Articles

Post Your Comments


Back to top button