CinemaMollywoodLatest NewsEntertainment

കഴിഞ്ഞ ദിവസംകുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു; ആ ചിത്രങ്ങള്‍ പങ്കുവച്ചാല്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയും

സോഷ്യല്‍മീഡിയയില്‍ ഗായിക അമൃത സുരേഷ് വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സജീവമാണ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച്‌ കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആയിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇതിനു പിന്നാലെ ബാലയെ വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു വാര്‍ത്തകള്‍ പ്രചരിച്ചു. അത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്.

“ഇതിനു മുമ്ബും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാല്‍ നിയമപരമായി നേരിടും” എന്ന് അമൃത പറയുന്നു.

“കഴിഞ്ഞ ദിവസംകുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താല്‍ ഞാന്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല” എന്ന് അമൃത മനോരമയോട് പ്രതികരിച്ചു

നടന്‍ ബാലയും കഴിഞ്ഞ ദിവസം വ്യാജ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്ന് ബാല താക്കീത് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button