മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുള്‍പ്പടെ മറ്റ് ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും നടന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ അമ്മയ്ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണെന്നും, അവര്‍ക്കായി ആരാധകര്‍ പ്രാര്‍ത്ഥിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച ഉടൻ തന്നെ അവരെ ക്വറന്‍റീൻ ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇടപെട്ട മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അവരെ മെഡിക്കൽ സെന്‍ററുകളിലേക്ക് മാറ്റിയെന്നും താരം കുറിച്ചു.
നടന്റെ കുറിപ്പിന്റെ പൂർണരൂപം……………………
നമസ്കാരം, എന്‍റെ ജീവനക്കാരിൽ കുറച്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വളരെ പെട്ടെന്ന് തന്നെ ക്വറന്‍റീന്‍ ചെയ്യുകയും ബിഎംസി അധികൃതർ ദ്രുതനടപടികൾ സ്വീകരിച്ച് ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ കാര്യങ്ങൾക്ക് മതിയായ ശ്രദ്ധ കൊടുത്തതിനും, ഈ സൊസൈറ്റി അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചതിനും
ബിഎംസി ജീവനക്കാരോട് ഞാൻ നന്ദി അറിയിക്കുകയാണ്.
ഇവിടെ ബാക്കിയുള്ളവരുടെയെല്ലാം പരിശോധനഫലം നെഗറ്റീവാണ്. ഇപ്പോൾ എന്‍റെ അമ്മയെ പരിശോധനയ്ക്കായി കൊണ്ടു പോവുകയാണ്.. കൂട്ടത്തിൽ അമ്മയുടെ പരിശോധനമാത്രമാണ് ഇനി ബാക്കിയുള്ളത്.. അതും നെഗറ്റീവ് ആകാൻ എല്ലാവരും പ്രാർഥിക്കണം..ഞങ്ങളെ സഹായിക്കാൻ സമയോചിതമായി ഇടപ്പെട്ട ബിഎംസി അധികൃതരോടുള്ള നന്ദി ഒരിക്കൽ കൂടി അറിയിക്കുകയാണ്.. പിന്നെ പരിശോധന നടപടികളിൽ അവർ കാണിച്ച കരുതലിനും ശ്രദ്ധയ്ക്കും കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും നന്ദി.
View this post on Instagram
രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അവിടെ മുംബൈയിലാണ് രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല പ്രമുഖ താരങ്ങളും താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും കോവിഡ് കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments