അബുദാബി : സിറിയൻ നിവാസിയായ 93 – കാരി യുഎഇയിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടി. ആഴ്ചകളോളം അബുദാബിയിലെ അൽ റഹ്ബ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. സുഖം പ്രാപിച്ചതോടെ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റുകയും ചെയ്തു.
അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) പങ്കിട്ട ഒരു വീഡിയോയിൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തോടൊപ്പം ഇവർ സന്തോഷത്തോടെ കൈയടിക്കുന്നതായി കാണുന്നു. ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും ഇവർ ആശുപത്രിയിൽ തന്നെ ചികിത്സ തുടരും
Post Your Comments