ഛതര്‍പൂര്‍: സംസാര ശേഷിയില്ലാത്ത 20 കാരിയെ കൂട്ടത്സംഗം ചെയ്ത് കേസില്‍ നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛതര്‍പൂരില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. 11 വയസുള്ള ആണ്‍കുട്ടിയും പ്രതികളില്‍ ഉള്‍പ്പെടുന്നു. പ്രതികളിലൊരാളുടെ പ്രായം 18 വയസാണെന്ന് പറയപ്പെടുന്നു.
വീടിനു പുറത്തേക്ക് പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്. ആംഗ്യഭാഷയിലൂടെയാണ് യുവതി പീഡന വിവരം കുടുംബത്തെ അറിയിച്ചത്. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഗൗരിഹര്‍ പൊലീസ് അറിയിച്ചു.
അതേ,സമയം സംഭവത്തെ അപലപിച്ച് മുന്‍ സംസ്ഥാന മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ ഛത്തര്‍പൂരിലെ ഖദ്ദി ഗ്രാമത്തില്‍ വികലാംഗയായ സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം ഹൃദയംഗമമായി പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ‘ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
छतरपुर के खड्डी गाँव में एक दिव्यांग युवती के साथ दुष्कर्म की ह्रदय विदारक घटना सामने आयी है।
मैं सरकार से माँग करता हूँ कि इसके आरोपियों पर कड़ी कार्यवाही हो।
पीड़ित परिवार की हरसंभव मदद हो।
ऐसी घटनाओं की रोकथाम के लिये सरकार आवश्यक कदम उठाये।
— Kamal Nath (@OfficeOfKNath) June 30, 2020
Post Your Comments