KeralaIndiaNews

ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ഇന്ത്യയിലെ വ്യവസായികള്‍ക്കാണ് ഇതുകൊണ്ട് തിരിച്ചടിയുണ്ടാകുകയെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മലാ സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടത്. പക്ഷെ ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകള്‍ അനാവശ്യമായി തടഞ്ഞുവെക്കുന്നത് ചൈനയെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടില്ല: ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം

ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയ്ക്കായി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് ചൈനയെയാണ്. ഇത്തരത്തില്‍ വന്ന ചരക്കുകളാണ് ദിവസങ്ങളായി തുറമുഖങ്ങളില്‍ കിടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള വ്യവസായികളും കര്‍ഷകരും സമീപിച്ചതിനെ തുടര്‍ന്നാണ് നിതിൻ ഗഡ്‌കരി വിഷയത്തിൽ ഇടപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button