ലക്നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അമ്മാവന്മാരുടെ പീഡനത്തിനിരയായി, ഉത്തര്‍പ്രദേശിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബന്ദ, ചിത്രകൂട്ട് എന്നീ സ്ഥലങ്ങളിലെ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ബന്ദയില്‍ ഒന്‍പത് വയസുകാരിയും ചിത്രകൂട്ടില്‍ 10 വയസുകാരിയെയുമാണ് പീഡനത്തിന് ഇരയായത്. ഒന്‍പത് വയസുകാരിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു പോയ അമ്മാവന് കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ചിത്രകൂട്ടില്‍ വിവാഹ ചടങ്ങിനായി പോയ 10 വയസുകാരിയെയാണ് ചിത്രക്കൂട്ടില്‍ അമ്മാവന് ബലാത്സംഗം ചെയ്തത് . പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗോരേലാല്‍ എന്നയാള്‍ക്കെതിരെ ഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധക്ക് വിധേയമാക്കി.
Post Your Comments