ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്. ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇറാന്റെ നടപടി. ട്രംപിനെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് ഇന്റര്‍പോളിനോട് സഹായവും തേടി. കൊലപാതകക്കുറ്റവും ഭീകരവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്നും ഇന്റര്‍പോളിനോട് ഇറാന് ആവശ്യപ്പെട്ടു. ഡൊണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മുപ്പതുപേര്ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇറാന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലാണ് വധിച്ചത്.
സുലൈമാനി വധത്തെ തുടര്‍ന്ന് ഇറാക്കിലെ അമേരിക്കന്‍ സൈനിക താവളം ഇറാന് ആക്രമിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നുമാണ് ഇറാന് അറിയിച്ചിരിക്കുന്നത്.
Post Your Comments