ബെംഗളൂരു: ജലദോഷത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് മകളെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി നാല്പതുകാരനായ പിതാവ് ബലാത്സംഗം ചെയ്തു. ബെംഗളൂരിവിലാണ് സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 23ന് രാത്രി ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് പിതാവ് പെണ്‍കുട്ടിക്ക് മരുന്നാണെന്ന് പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്. രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്റെയൊപ്പം കിടക്കുന്നതാണ് കുട്ടി കണ്ടത്. രണ്ടാനമ്മയെ സംഭവം കാര്യമായി എടുക്കാഞ്ഞതോടെ ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments