രണ്ട് ഗർഭപാത്രങ്ങളുള്ള യുവതിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ. എസെക്സിലെ ബ്രെയിൻട്രീ സ്വദേശിയായ കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് കെല്ലിക്ക് ഇരട്ട ഗർഭപാത്രമുള്ളതായി കണ്ടെത്തിയത്. കൂടാതെ രണ്ട് ഗർഭപാത്രത്തിലും രണ്ട് കുട്ടികൾ ഉള്ളതായും മനസിലാക്കി.
കെല്ലിക്ക് മൂന്നും നാലും വയസ്സുളള രണ്ടു പെൺകുട്ടികൾ ഉണ്ട്. രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോര്ണ്യൂവെറ്റ് യൂട്രസ് ഉണ്ടാകാമെന്ന് അവർ പറഞ്ഞിരുന്നുവെന്നും പൂർണമായി രൂപപ്പെടാത്ത ഒന്നാണതെന്നും കെല്ലി വ്യക്തമാക്കുന്നു. എന്നാൽ ഇത്തവണ സ്കാനിങ്ങിനായി പോയപ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. ശരിക്കും അത്ഭുതപ്പെട്ടുപോയെന്നും കെല്ലികൂട്ടിച്ചേർക്കുന്നു.
Post Your Comments