അബുദാബി • യു.എ.ഇയില്‍ 437 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി കണ്ടെത്തിയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 577 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
58,000 പുതിയ കോവിഡ് -19 പരിശോധനകളും നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക, കോവിഡ് -19 കേസുകൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുക, ആവശ്യമായ ചികിത്സ നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുഖം പ്രാപിച്ച രോഗികളെ ഡിസ്ചാർജ് ചെയ്ത ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പല ആശുപത്രികളെയും കോവിഡ് രഹിതമെന്ന് പ്രഖ്യാപിച്ചിരുന്നു.
വീടുകൾ, ഓഫീസുകൾ, ഫാമുകൾ, മാളുകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു, സ്വകാര്യ സ്ഥലങ്ങളിലും ഒത്തുചേരൽ നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു. സുരക്ഷാ നടപടികളിൽ ഏർപ്പെടാത്തവർക്ക് പിഴയും തടവും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യു.എ.ഇ ആരോഗ്യ സുരക്ഷാ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
Post Your Comments