Latest NewsNewsIndia

രാജ്യതലസ്​ഥാനത്ത്​ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല ; മനീഷ്​ സിസോദിയയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് അമിത്​ ഷാ

ന്യൂഡൽഹി : ജൂലൈ അവസാനത്തോടെ രാജ്യതലസ്​ഥാനത്ത് അഞ്ചരല​ക്ഷത്തോളം പേർക്ക്​ കോവിഡ്​ ബാധിക്കുമെന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. ഡൽഹിയിൽ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 31 ഓടെ ഡൽഹിയിൽ അഞ്ചര​ലക്ഷത്തോളം പേർക്ക്​ കോവിഡ്​ ബാധിക്കുമെന്ന്​ മനീഷ്​ സിസോദിയ ജൂൺ രണ്ടാംവാരം അറിയിച്ചിരു​ന്നു. ആശുപത്രികൾ നിറയുമെന്നും കിടക്കകൾ ഇല്ലാതാകു മെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്​ടിച്ചതായും അമിത്​ ഷാ പറഞ്ഞു.  മനോജ്​ സിസോദിയയുടെ വാക്കുകൾ ശരിയോ തെറ്റോ എന്നു പറയാൻ ആഗ്രഹിക്കുന്നില്ല. ഭയം ഉടലെടുത്ത സാഹചര്യത്തിൽ നിരവധിപേർ ഡൽഹിവിട്ട്​ പോകുന്നത്​ ശ്രദ്ധയിൽപ്പെട്ടതായും അമിത്​ ഷാ കൂട്ടിച്ചേർത്തു. നിതി ആയോഗിലെ ഡോ. പോൾ, ഐ.സി.എം.ആർ തലവൻ ഡോ. ഭാർഗവ, എയിംസ്​ ഡൽഹി ഡയറക്​ടർ ഡോ. ഗുലേറിയ എന്നീ മൂന്നു ​മുതിർന്ന ഡോക്​ടർമാരുമായും സംസാരിച്ചിരുന്നു. ഡൽഹിയിൽ ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന്​ വ്യക്തമാക്കിയതായും അമിത്​ ഷാ പറഞ്ഞു.

ഡൽഹിയിൽ ഓരോ 12-13 ദിവസത്തിനിടയിലും കോവിഡ് കേസുകൾ ഇരട്ടിയാകുന്നു. സർക്കാരി​ന്റെ കണക്കനുസരിച്ച് ജൂൺ 15 നകം 44,000 കേസുകൾ ഉണ്ടാകും. 6,600 കിടക്കകളും ആവശ്യമാണ്. ജൂൺ 30 നകം ഒരു ലക്ഷം കേസുകളിൽ എത്തും. 15,000 കിടക്കകൾ ആവശ്യമാണ്. ജൂലൈ 15 നകം 2.25 ലക്ഷം കേസുകളാകും. 33,000 കിടക്കകളും ആവശ്യമാണ്. ജൂലൈ 31 നകം 5.5 ലക്ഷം കേസുകൾ പ്രതീക്ഷിക്കുന്നു, 80,000 കിടക്കകൾ ആവശ്യമായി വരുമെന്നുമാണ് മനീഷ്​ സിസോദിയ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button