COVID 19KeralaLatest NewsNews

കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്ക് കൂടി കോവിഡ് : വിശദാംശങ്ങള്‍

കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (27.06.2020) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 241 ആയി.

പോസിറ്റീവായവരില്‍ ഏഴു പേർ വിദേശത്ത് ( കുവൈത്ത് -3, ബഹ്റൈൻ -3 ഖത്തർ – 1) നിന്നും,ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.

പോസിറ്റീവ് കേസ് 234 :

ജൂൺ 24നുള്ള ഗൾഫ് എയർ വിമാനത്തിൽ (GF 7278) ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 64 വയസ്സുള്ള അഴിയൂർ സ്വദേശിയാണ്.എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. .ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 235 :

ജൂൺ 24നുള്ള ഗൾഫ് എയർ വിമാനത്തിൽ (GF 7278) ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 55 വയസ്സുള്ള ആയഞ്ചേരി സ്വദേശിയാണ്.എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 236 :

ജൂൺ 17നുള്ള ഗൾഫ് എയർ വിമാനത്തിൽ (GF 1744) ബഹ്‌റൈനിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 41 വയസ്സുള്ള കാക്കൂർ സ്വദേശിയാണ്.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. അവിടെ നിന്ന് നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാവിലെ 5 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 25ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി,അതിനുശേഷം ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇന്നലെ രോഗം സ്ഥിതീകരിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 237 :

ജൂൺ 20നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9705) കുവൈറ്റിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 48 വയസ്സുള്ള തിരുവങ്ങൂർ സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്സിയിൽ പുലർച്ചെ 3 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 25ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 238 :

ജൂൺ 18-ാം തീയതി മഹാരാഷ്ട്രയിൽ നിന്ന് ട്രാവലർ വാഹനത്തിൽ കോഴിക്കോട് എത്തിയ 47 വയസ്സുള്ള ചോറോട് സ്വദേശിയാണ്. കോഴിക്കോട് നിന്ന് സ്വകാര്യ വാഹനത്തിൽ വൈകിട്ട് 4.30 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 25 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. ഇന്നലെ പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 239 :

ജൂൺ 12നുള്ള ഗോ എയർ വിമാനത്തിൽ (G8 7068) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 31 വയസ്സുള്ള ചോറോട് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ വൈകുന്നേരം 5 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 25 ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്നലെ പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 240 :

ജൂൺ 24നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9619) ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 52 വയസ്സുള്ള പനങ്ങാട് സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്സിയിൽ വൈകുന്നേരം 4 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 25ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്നലെ രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 241 :

ജൂൺ 20നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J9 1405) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 45 വയസ്സുള്ള ചെങ്ങരോത് സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാവിലെ 8 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 25 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ ചെങ്ങരോത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി സ്രവ പരിശോധന നടത്തി. ഇന്നലെ പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button