COVID 19Latest NewsKeralaNews

ബാലിശമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യമന്ത്രി തലയ്ക്കകത്ത് ആള്‍ത്താമസമുള്ളവരെ ഉപദേശികളാക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള സര്‍ക്കാരിന്റെ രണ്ട് കത്തുകള്‍ക്ക് കേന്ദ്രം നല്‍കിയ രണ്ട് മറുപടികളില്‍ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി.ആര്‍ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രവാസികള്‍ മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അല്‍പ്പത്തരവുമാണ്. മാന്യതയുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ആദ്യത്തെ മറുപടിയും പുറത്തുവിടട്ടെയെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Read also: കൊല്ലം ജില്ലയില്‍ ദമ്പതികള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് കൂടി കോവിഡ്

പ്രവാസികളുടെ മടങ്ങിവരവിന് മുൻപ് കോവിഡ് ടെസ്റ്റ് നടത്തണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് കഴിയില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രം മറുപടി നല്‍കി. ഫേസ് മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന രണ്ടാമത്തെ കത്തിലെ നിര്‍ദേശമാണ് കേന്ദ്രം അംഗീകരിച്ചത്. ബാലിശമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യമന്ത്രി തലയ്ക്കകത്ത് ആള്‍ത്താമസമുള്ളവരെ ഉപദേശികളാക്കണം. മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പിണറായി വിജയനെ പോലെ അര്‍ദ്ധരാത്രിയില്‍ കുട ചൂടുന്നില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button