ന്യൂഡല്‍ഹി : ‘സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമം ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകും, മുന്നറിയിപ്പ്. വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍.കെ.സിങ് ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത് ഇതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയില്‍നിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഉപയോഗിക്കുകയുള്ളൂ. അത്തരം ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ അവ മാത്രമേ വാങ്ങുകയുള്ളൂ. അഥവാ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ പല തലത്തിലുള്ള പരിശോധനയുണ്ടാകും. അതില്‍ത്തന്നെ മാല്‍വെയര്‍, ട്രോജന്‍ ടെസ്റ്റുകളായിരിക്കും പ്രധാനമായും നടത്തുക.
read also : ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ പ്രീതി പിടിച്ചു പറ്റാൻ നീക്കവുമായി ചൈന; ശ്രീലങ്കയുടെ കടങ്ങൾ വീട്ടുന്നു
വൈദ്യുത മേഖലകളിലെ കംപ്യൂട്ടര്‍ സേവനങ്ങളെ ആക്രമിക്കാനായി, അപകടകാരികളായ വൈറസ് സോഫ്റ്റ്വെയറുകളായ മാല്‍വെയറുകള്‍ ചൈന ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സോഫ്റ്റ്വെയറാണെന്നു തോന്നിപ്പിക്കുകയും അതുവഴി രഹസ്യം ചോര്‍ത്താനുള്ള സംവിധാനം ഒളിച്ചുകടത്തുകയും ചെയ്യുന്നതാണ് ട്രോജന്‍ വൈറസുകള്‍. മാല്‍വെയര്‍, ട്രോജന്‍ ആക്രമണം വിദൂരത്തിരുന്നു നടത്താനാകും. ഇവയെ നിയന്ത്രിക്കുന്നവര്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളെ തകര്‍ക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍.കെ.സിങ് പറഞ്ഞു.
Post Your Comments