Devotional

കര്‍പ്പൂര ഗന്ധത്തിന്‍റെയും തീനാളത്തിന്‍റെയും അത്ഭുത ഗുണങ്ങള്‍

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്‍റെ ചില സവിശേഷ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുക. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയമായി മാത്രമല്ല ആരോഗ്യുരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം. മനുഷ്യന്‍റെ അഹന്തയെ നശിപ്പിക്കുന്നതിന്‍റെ പ്രതീകമാണ് കര്‍പ്പൂരം കത്തിക്കുന്നത്. ശേഷിപ്പുകളില്ലാതെ അത് എരിഞ്ഞ് തീരും. ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്‍റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്‍റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും.

കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കര്‍പ്പൂരത്തിന്‍റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും. പൂജകള്‍ക്ക് മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെയും, റൂംഫ്രഷ്നര്‍ മുതല്‍ സുഗന്ധദ്രവ്യമായും വരെയും പല തരത്തില്‍ കര്‍പ്പൂരം ഉപയോഗിക്കപ്പെടുന്നു. കര്‍പ്പൂരത്തിന്‍റെ തീവ്രമായ ഗന്ധം രോഗമുക്തി നല്‍കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ശുഭചിന്തകള്‍‌ വളര്‍ത്താനും ഇത് സഹായിക്കും. കര്‍പ്പൂരം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചൊറിച്ചില്‍, തിണര്‍‌പ്പുകള്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കര്‍പ്പൂരം ഫലപ്രദമാണ്. ഭക്ഷ്യയോഗ്യമായ കര്‍പ്പൂരം അല്‍പം വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ഭുതകരമായി രോഗമുക്തി നല്‍കും. എന്നാല്‍ മുറിവുകളിലും, വ്രണങ്ങളിലും കര്‍പ്പൂരം ഉപയോഗിക്കരുത്.

shortlink

Post Your Comments


Back to top button