COVID 19KeralaLatest NewsNews

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ ബന്ധുവായ സിഗരറ്റ് വിതരണക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; നിരവധി പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച R-139 ( മണക്കാട് ഭാഗത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ ബന്ധു ) സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. സിഗരറ്റ് വിതരണക്കാരനായ ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇദ്ദേഹം സിഗരറ്റ് വിതരണം ചെയ്ത കടകളും കടയുടമകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയുടെ ബ്യൂട്ടി പാര്‍ലര്‍ ഉത്ഘാടന ചടങ്ങില്‍ അടക്കം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

R-139 ന്റെ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ ആ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ 1077, 9188610100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

route map

shortlink

Related Articles

Post Your Comments

Related Articles


Back to top button