ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇങ്ങനെപോയാല്‍ ശ്വസനവൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായ പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നുചേരുമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് വ്യക്തമാക്കുന്നത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. ആഗോള വ്യാപകമായി പ്രതിദിനം 88,000 വലിയ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യമാണ് ഇപ്പോൾ വരുന്നത്. ഇത് ഉയരുമെന്നാണ് ആശങ്ക. സ്ഥിതി മോശമാകും തോറും ഓക്സിജന്‍ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments