തിരുവനന്തപുരം: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കത്തിന് കാരണം കേരള സര്‍ക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രം മറ്റ് സംസ്ഥാനങ്ങളുമായി തര്‍ക്കത്തിലില്ല, കേരളവുമായി മാത്രമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുമായും ഒരേപോലെയാണ് പെരുമാറുന്നത്. കേരളത്തിന്റെ ഭാഗത്തുനിന്ന് എടുക്കുന്ന സമീപനങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്‌തത്. കേന്ദ്രമന്ത്രിയായെങ്കിലും തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല. മുഖ്യമന്ത്രി ശുദ്ധ അബദ്ധങ്ങള്‍ പറയുമ്പോള്‍ ആരും ഒരക്ഷരവും പറയാതെ തലകുലുക്കി പോകണമെങ്കില്‍ അത് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ ചെയ്‌തേക്കുമെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
Read also: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ: പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ
ഇപ്പോള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന കത്ത് കേന്ദ്രം ഏത് കാര്യത്തിന് മറുപടി നല്‍കിയതിനാണെന്ന് മനസിലാക്കിയാലെ അക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുകയുള്ളു. പിപിഇ കിറ്റ് സാധ്യമല്ലെന്ന് അറിയിച്ചപ്പോള്‍ സര്‍ക്കാര്‍ ഫേസ് ഷീല്‍ഡ്, മാസ്‌ക്, ഗ്ലൗസ് എന്നിവ മതിയെന്ന് തീരുമാനിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളം പ്രായോഗിക സമീപനത്തിലേക്ക് വന്നിരിക്കുന്നു അതില്‍ അഭിനന്ദിക്കുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ആ കത്ത് എങ്ങനെ എടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ താന്‍ പറഞ്ഞതാണ് യാഥാര്‍ഥ്യമെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
Post Your Comments