കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.പ്രതികൾക്കെതിരെ പരാതിയുമായി എത്തിയ പെൺകുട്ടികളിൽ ഒരാൾ ലൈംഗിക പീഡനനത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പിൽ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും, കൂടുതൽ പെൺകുട്ടികളെ പ്രതികൾ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും ഇന്നത്തെ ചോദ്യം ചെയ്യലിൽ ഉണ്ടാകും. സ്വർണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസിൽ പങ്കുള്ള അബ്ദുൽ സലാം, അബൂബക്കർ എന്നീ രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
കല്യാണാലോചനയുടെ രൂപത്തിലാണ് പ്രതികൾ ഷംനയെ സമീപിച്ചത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ സംശയം തോന്നി പരാതി നൽകിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. ചോദിച്ച പണം തന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്നുംപുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഷംന കാസിം പറഞ്ഞു.
Post Your Comments