COVID 19KeralaLatest NewsNews

മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവ് വെസ്റ്റിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യൻ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല. നിരവധി മലയാളികളാണ് രോഗബാധിതരായി മഹാരാഷ്ട്രയിൽ മരിച്ചത്.

അതേ സമയം പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് ഉൾപ്പടെ കൊവിഡ് പരിശോധന നടത്തും. അതേസമയം, ഉറവിടം വ്യക്തമാകാത്ത കോവിഡ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ആറ്റുകാൽ ( 70-ാം വാർഡ് ), കുരിയാത്തി ( 73 -ാം വാർഡ് ), കളിപ്പാൻ കുളം ( 69 -ാം വാർഡ് ), മണക്കാട് ( 72 -ാം വാർഡ് ), ടാഗോർ റോഡ് തൃക്കണ്ണാപുരം ( 48 -ാം വാർഡ്), പുത്തൻപാലം വള്ളക്കടവ്( 88 -ാം വാർഡ്) എന്നിവയാണ് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഉറവിടം അറിയാത്ത വൈറസ് ബാധിതരുടെ എണ്ണം 15 ആയി.

കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും. അതേസമയം, നേരത്തെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്ന് മൂന്ന് പേർക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറിൽ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button