COVID 19KeralaLatest NewsNews

ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍

തിരുവവനന്തപുരം: ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള ഡയലോഗ് എന്ന തുടര്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണ്‍ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല, പകരം ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചു.

ജനങ്ങള്‍ വീട്ടിലേക്കു മടങ്ങുന്നതു പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവര്‍ക്ക് ജീവിക്കാന്‍ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക് ഇതൊരു ദുരന്തമായി മാറിയെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button