കോഴിക്കോട്: കേന്ദ്ര മന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശവുമായി ദേശാഭിമാനി മുഖപ്രസംഗം. പ്രവാസി വിഷയത്തില്‍ ഉള്‍പ്പെടെ വി.മുരളീധരന്‍ പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തുന്ന മുഖപ്രസംഗത്തില്‍ വിഷയങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരെ മന്ത്രിയുടെ ഓഫീസില്‍ ഇരുത്താന്‍ തയാറാകണമെന്നും പരിഹസിക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരന്‍ ശ്രമിച്ചത്. എന്നാല്‍, സ്വന്തം മന്ത്രാലയംപോലും അതിന് ചെവികൊടുത്തില്ല എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂ. കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്. പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രിയെന്നും മുഖപ്രസംഗത്തിലുണ്ട്. മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
Post Your Comments