Latest NewsKeralaNews

മൂ​ത്ത കേ​ര​ള വി​രോ​ധം: പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി: വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശവുമായി ദേശാഭിമാനി മുഖപ്രസംഗം

കോഴിക്കോട്: കേന്ദ്ര മന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശവുമായി ദേശാഭിമാനി മുഖപ്രസംഗം. പ്ര​വാ​സി വി​ഷ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ വി.​മു​ര​ളീ​ധ​ര​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ വി​ഷ​യ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വു​ള്ള​വ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ​രു​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും പ​രി​ഹ​സി​ക്കു​ന്നു​. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരന്‍ ശ്രമിച്ചത്. എന്നാല്‍, സ്വന്തം മന്ത്രാലയംപോലും അതിന് ചെവികൊടുത്തില്ല എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Read also: അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ: ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ഫിലിം ചേംബർ ഭാരവാഹിയായ അനിൽ തോമസ്

ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂ. കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്. പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രിയെന്നും മുഖപ്രസംഗത്തിലുണ്ട്. മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെങ്കിലും മറിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button