COVID 19Latest NewsNewsIndia

ദില്ലിയില്‍ ആശങ്ക ഒഴിയുന്നില്ല ; കോവിഡ് രോഗികള്‍ 80,000 കവിഞ്ഞു, ഇന്നു മാത്രം മൂവായിരത്തിനടുത്ത് രോഗബാധിതര്‍

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 80,000 കവിഞ്ഞു. ഇന്ന് മാത്രം 2948 പുതിയ രോഗബാധിതരും 66 മരണവുമാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ ഇതോടെ മരണസംഖ്യ 2558 ആയി. നിലവില്‍ 28329 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 49301 പേര്‍ രോഗമുക്തി നേടി.

അതേസമയം ദില്ലിയിലെ ചികിത്സ രംഗത്തെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററും ഇന്ത്യോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിന് നടത്തിപ്പ് ചുമതലയുമുള്ള ദില്ലി ഛത്രപൂരിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തി.

അമിത്ഷാക്കൊപ്പം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സെന്റര്‍ സന്ദര്‍ശനത്തിന് എത്തി. ജൂലായ് ഏഴിന് സെന്റര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ഇവിടെ പതിനായിരം കിടക്കളാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളവര്‍ക്കും രോഗം ലക്ഷണമില്ലാത്തവര്‍ക്കുമായി രണ്ട് വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button