COVID 19Latest NewsNewsIndia

വന്ദേ ഭരത് : ഓസ്ട്രേലിയയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി • ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമിടയില്‍ ജൂലൈ ഒന്ന് മുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു എയര്‍ ഇന്ത്യ. ബുക്കിംഗ് ജൂണ്‍ 28 ന് ആരംഭിക്കും. വന്ദേ ഭരത് മിഷന്റെ കീഴില്‍ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമിടയില്‍ 8 വിമാനങ്ങളാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 1 മുതല്‍ 14 വരെയാണ് സര്‍വീസ്.

സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് സര്‍വീസുകള്‍ വീതമാകും നടത്തുക. ബുക്കിംഗ് ജൂണ്‍ 28 ഉച്ചക്ക് 12 മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ മാത്രമാകും ബുക്കിംഗ് ലഭ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button