കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ പാകിസ്ഥാനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ ഒരു പാക് ആരാധകനില്‍ നിന്നും ഉണ്ടായ അധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തന്റെ അരങ്ങേറ്റ ലോകകപ്പിനിറങ്ങിയ ഇന്ത്യ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ‘ക്രിക്കറ്റ് ലോകകപ്പ് 2019 റിവൈന്‍ഡ്’ വേളയില്‍ ഭാരത് ആര്‍മി പോഡ്കാസ്റ്റില്‍ സംസാരിച്ച ശങ്കര്‍, ജൂണ്‍ 16 ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പ് ഇന്ത്യന്‍ കളിക്കാരെ പാകിസ്ഥാന്‍ ആരാധകര്‍ അധിക്ഷേപിച്ചത് എങ്ങനെയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഗെയിമിന് ഒരു ദിവസം മുമ്പ് ഞങ്ങളില്‍ കുറച്ച് കളിക്കാര്‍ കാപ്പി കുടിക്കാന്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. ഒരു പാകിസ്ഥാന്‍ ആരാധകന്‍ ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അധിക്ഷേപിക്കുകയായിരുന്നു. അതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ ഗെയിമിന്റെ എന്റെ ആദ്യ അനുഭവം അതായിരുന്നുവെന്ന് ശങ്കര്‍ പറഞ്ഞു.
അദ്ദേഹം ഞങ്ങളെ അധിക്ഷേപിക്കുകയും എല്ലാം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു, അതിനാല്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് ചെയ്യാനാകുന്നത് ഇരുന്നു അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് കാണുക മാത്രമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ മത്സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം കുറച്ച് സമയം ചിലവഴിച്ചത് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിച്ചതായും 29 കാരന്‍ വെളിപ്പെടുത്തി. ഒരു മുറിയില്‍ ഇരുന്ന് ഒന്നും ചെയ്യാതിരിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്, ശങ്കര്‍ പറഞ്ഞു. എനിക്ക് ഒരു കോഫിക്ക് പുറത്തേക്ക് പോകണമായിരുന്നു ഒപ്പം എന്റെ കൂടെ ദിനേശ് കാര്‍ത്തിക്കും ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും കാപ്പിക്ക് പുറപ്പെടും. ഞങ്ങള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നു, ഇത് വളരെ പ്രധാനമാണ്, കാരണം സമ്മര്‍ദ്ദം വളരെ ഉയര്‍ന്നത്, അതിനാല്‍ തന്നെ നമ്മള്‍ സ്വയം കുറച്ച് സമയം കണ്ടെത്തണം, വിശ്രമിക്കുക, കൂളാകുക അദ്ദേഹം പറയുന്നു.
വിജയ് ശങ്കറിന് ലോകകപ്പ് കരിയറിന് ഒരു സ്വപ്ന തുടക്കമായിരുന്നു ലഭിച്ചത്. 15 റണ്‍സുമായി പുറത്താകാതെ നിന്ന ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉല്‍ ഹക്കിന്റെ വിക്കറ്റും നേടി. ഇന്ത്യ ആ മത്സരത്തില്‍ 89 റണ്‍സിന് (ഡിഎല്‍എസ് രീതി) വിജയിക്കുകയും ചെയ്തു.
Post Your Comments