Latest NewsUSAInternational

ഇന്ത്യക്കും റഷ്യക്കും യു.എസ്. വെന്റിലേറ്ററുകള്‍ നല്‍കിയതിന് ട്രംപിന് വിര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റര്‍

ട്രംപിന്റെ ഉത്തരവ്, യു.എസ് നല്‍കുന്ന വിദേശസഹായത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാഷിങ്ടണ്‍: ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുഎസ് വെന്റിലേറ്ററുകള്‍ നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമർശനം. 40 രാജ്യങ്ങളിലേക്ക് 7,500 ലധികം വെന്റിലേറ്ററുകള്‍ കയറ്റുമതി ചെയ്യാനുള്ള ട്രംപിന്റെ ഉത്തരവ്, യു.എസ് നല്‍കുന്ന വിദേശസഹായത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ മുതുകില്‍ പിടിച്ചു വലിച്ചു ; തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം

ട്രംപ് സ്വന്തം താത്പര്യം മാത്രം പരിഗണിച്ചാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസ്. തീരുമാനത്തില്‍ സുതാര്യതയില്ലെന്ന് സെനറ്റര്‍ കുറ്റപ്പെടുത്തി. അര്‍ഹിക്കുന്ന രാജ്യങ്ങള്‍ക്ക് വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹിക്കുന്ന രാജ്യങ്ങള്‍ക്ക് തന്നെയാണോ സഹായം ലഭ്യമായതെന്ന് ദേശീയ സുരക്ഷാസമിതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button