വാഷിങ്ടണ്‍: ജമ്മു കശ്മീരിലെ സര്‍ക്കാരിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘടനകള്‍ ഉപയോഗിയ്ക്കുന്നത് 14 വയസിനു താഴെയുള്ള കുട്ടികളെ . റിക്രൂട്ട് ചെയ്യുന്നത് കുട്ടികളുടെ മനസിലേയ്ക്ക് വിഷം കുത്തിവെച്ച് . യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് ഈ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യക്കടത്ത് സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഭീകര സംഘടനകള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അവരെ ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
12 വയസ് പ്രായമുള്ള കുട്ടികളെ വരെ മാവോയിസ്റ്റ് വിമതര്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യ കവചങ്ങളായി വരെ അവരെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് .
മാവോയിസ്റ്റ് വിമതര്‍ തങ്ങളുടെ ക്യാമ്പുകളില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്തത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട് . മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാരിന്റെ നടപടികള്‍ കുറഞ്ഞതായും പറയുന്നുണ്ട്.
Post Your Comments