Latest NewsKeralaNews

തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല. എല്ലാ കാര്യങ്ങളിലും യു ടേണ്‍ അടിക്കുന്ന സര്‍ക്കാരാണിത്. ആദ്യം കേറിവാടാ മക്കളേ എന്നു പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അവര്‍ വരുന്നതിന് എതിരായി. ഇപ്പോള്‍ കോവിഡ് ടെസ്റ്റിനു പകരം പി.പി.ഇ കിറ്റ് മതിയെന്നാണ് പറയുന്നത്. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു പത്തുലക്ഷം രൂപയെങ്കിലും നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കേരളത്തിൽ വ്യാഴാഴ്ച 123 പേർക്ക് കോവിഡ്-19; ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്തുതന്നെ കൊണ്ടുവന്നിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാര്‍ട്ടേഡ് വിമാനത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരണം. അതിനായി മുന്‍കൈയെടുത്ത കെ.എം.സി.സിയെയും ഇന്‍കാസിനെയും അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പറയുകയുണ്ടായി. പ്രവാസികളോട് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിഷേധാത്മകസമീപനമാണെന്ന് ആരോപിച്ച്‌ യു.ഡി.എഫ് 140 നിയോജകമണ്ഡലങ്ങളിലും നടത്തിയ പ്രതിഷേധ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button