ഡല്‍ഹി: കോണ്‍ഗ്രസ് പാർട്ടിയിൽ നേതാക്കൾ തമ്മിലുള്ള ആഭ്യന്തര തര്‍ക്ക പ്രശ്നത്തില്‍ അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.സ്വന്തമായി അഭിപ്രായമുള്ളവരെ കോണ്‍ഗ്രസില്‍ അടിച്ചമര്‍ത്തുകയാണെന്നു അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് പാർട്ടിയിൽ
ഗാന്ധി കുടുംബത്തിനെതിരെ അതൃപ്തി പുകയുന്നുണ്ടെന്നും കോണ്‍ഗ്രസില്‍ ഇപ്പോളും
അടിയന്തരാവസ്ഥ കാലത്തെ മനസ്ഥിതി തുടരുന്നുണ്ടെന്നും അമിത് ഷാ തന്റെ ട്വീറ്റിലൂടെ പറയുന്നു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട് കൊണ്ഗ്രെസ്സ് വർക്കിങ് കമ്മറ്റിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു മറുപടിയായി താൻ വീണ്ടും കോണ്ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതിനു കാരണം മുതിർന്ന കോണ്ഗ്രസ്സ് നേതാക്കളുടെ അയഞ്ഞ നിലപാടുകൾ ആണെന്നും, അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കിൽ പൂർണ്ണ സ്വാതന്ത്യം ഉണ്ടായിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ രംഗത്തെത്തിയത്.
പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി മോദിയെ നിരന്തരംവിമര്ശിക്കുന്നതിനെ എതിർത്തുകൊണ്ട് മോദിയെ വ്യക്തിപരമായി അല്ലാതെ സർക്കാരിനെ വിമര്ശിക്കണം എന്നു മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. അതിനു മറുപടിയായി ചില നേതാക്കള്‍ക്ക് മോദിയെ പേടിയാണെന്ന് രാഹുല്‍ ഗാന്ധി നേതാക്കൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു .
Post Your Comments