Latest NewsNewsIndia

കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി : കോടതിയെ സമീപിച്ചിരിക്കുന്നത് ‘ശക്തി’ ആരാധനാരീതി പിന്തുടരുന്നവര്‍ : മൃഗബലി നടത്തുന്നത് ഒഴിവാക്കാനാകാത്തത്

ന്യൂഡല്‍ഹി : കേരള ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി , കോടതിയെ സമീപിച്ചിരിക്കുന്നത് ‘ശക്തി’ ആരാധനാരീതി പിന്തുടരുന്നവര്‍. തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി നടത്തുന്നത് ഒഴിച്ചുകൂടാനാവാത്ത ആചാരമാണെന്നും അനുമതി നല്‍കണമെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

read also : അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി, തിരഞ്ഞെടുത്ത റൂട്ടുകളില്‍ ചില വിമാനങ്ങളെ സര്‍ക്കാര്‍ അനുവദിച്ചേക്കും

1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അര്‍പ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മതആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ത്രിപുരയില്‍നിന്നുള്ള സമാനമായ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments


Back to top button