ലണ്ടന്‍ : കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു , കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു . വാക്സിന്‍ രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന . വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍. ഇന്ത്യ ഉള്‍പ്പെടെ പല ലോകരാജ്യങ്ങളും മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രാജ്യങ്ങളെല്ലാം കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ്. ഇതിനിടയിലാണ് ബ്രിട്ടണില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം വാക്സിന്‍ വികസിപ്പിച്ചെടുത്തതായി പല രാജ്യങ്ങളിലുമുള്ള ഗവേഷകര്‍ അവകാശപ്പെടുകയും ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് രംഗത്തുവരികയും ചെയ്യുന്നുണ്ട്. ‘ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി ശ്രദ്ധ നേടുന്നത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ വിജയിച്ചുവെന്നും ഒക്ടോബറില്‍ ഈ വാക്സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.
Post Your Comments