Latest NewsKeralaNews

ദേവാലയങ്ങളിലും അമ്പലങ്ങളിലും ഹോളി വാട്ടര്‍ ലഭ്യമാക്കുന്നതിന് ടച്ച്‌ലെസ് ഉപകരണവുമായി മഡോണ ഇലക്‌ട്രോണിക്‌സ്

കൊച്ചി : പള്‍സേറ്ററിലൂടെ പ്രശസ്തമായ മഡോണ ഇലക്‌ട്രോണിക്‌സ് ദേവാലയങ്ങളിലും അമ്പലങ്ങളിലും ഹോളി വാട്ടര്‍ (പുത്തന്‍ വെള്ളം/തീര്‍ഥം) സ്പര്‍ശനമില്ലാതെ ഉപയോഗിക്കാനാകുന്ന ഉപകരണം – ‘ഹോളി വാട്ടര്‍ ടച്ച്‌ലെസ്’ വികസിപ്പിച്ചിരിക്കുന്നു. കോവിഡ്-19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ച ‘പ്യൂരിഫയോണ്‍’ എന്ന ടച്ച്‌ലെസ് ഹാന്‍ഡ് സാനിറ്റൈസറിന്റെ ചുവടുപിടിച്ചാണ് ഹോളിവാട്ടറിനായുള്ള ഉപകരണം എറണാകുളത്തെ മഡോണ ഇലക്‌ട്രോണിക്‌സിന്റെ ഉടമ ഫെലിക്‌സ് സില്‍വസ്റ്ററാണ് വികസിപ്പിച്ചിരിക്കുന്നത്.

‘ഹോളി വാട്ടര്‍ ടച്ച്‌ലെസ്’ കൈകാണിച്ചാല്‍ ഒരു തുള്ളി മുതല്‍ കൈക്കുമ്പിള്‍ വരെ കൈ തൊടാതെ വിശുദ്ധജലം ലഭിക്കും. കൈ മാറ്റിയില്ലെങ്കിലും തനിയെ നില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് അഡ്ജസ്റ്റ് ചെയ്യുവാനായി കണ്‍ട്രോള്‍ നോബും നല്‍കിയിട്ടുണ്ട്. കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന് റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയും കൂടെയുണ്ട്. ബേസ് മോഡല്‍ 4000- ഉും, എലൈറ്റ് മോഡല്‍ 5500 ഉം വില.

കോവിഡ് 19 ന്റെ വ്യാപനം തടയുവാനുള്ള സര്‍ക്കാരിന്റെ ‘ബ്രേക്ക് ദി ചെയിന്‍’ പരിപാടിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതാണ് മഡോണ ഇലക്‌ട്രോണിക്‌സിന്റെ ‘ഹോളി വാട്ടര്‍ ടച്ച്‌ലെസ്, പ്യൂരിഫയോണ്‍, കൈസ്പര്‍ശനം ഇല്ലാതെ മണിയടിക്കുന്ന പള്‍സേറ്റര്‍ എന്നി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍.

1987-ല്‍ സ്ഥാപിതമായ മഡോണ ഇലക്‌ട്രോണിക്‌സ് അന്നു മുതല്‍ ഇന്നു വരെ തങ്ങളുടെ പ്രൊഡക്ടുകള്‍ക്ക് ട്രേഡ്മാര്‍ക്കും, പാറ്റന്റും ചെയ്യുന്നുണ്ട്. 2012 മുതല്‍ ഇന്ത്യ, പാപ്പാ നു ഗുനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലായി ആയിരത്തിലധികം പള്ളികള്‍ മഡോണ ഇലക്‌ട്രോണിക്‌സിന്റെ വിവിധ പ്രൊഡക്റ്റ്‌സ് ഉപയോഗിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button