ന്യൂഡല്‍ഹി : ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയപ്പോള്‍ ഉണ്ടായ തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സുഷമാ വര്‍മ. ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായും മുതുകില്‍ പിടിച്ച് ആരോ തന്നെ തിരിക്കാന്‍ ശ്രമിക്കുന്നതായും തനിക്ക് അനുഭവപ്പെട്ടതായി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുഷമ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുമ്പായിരുന്നു സംഭവം.
പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുമ്പ് പരിശീലനത്തിനു ശേഷം തനിക്ക് അനുവദിച്ച മുറിയിലേക്കു പോയെന്നും പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാന്‍ കിടന്നുവെന്നും താരം പറയുന്നു. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉള്‍ഭാഗം വളരെ ശാന്തമായിരുന്നു. എന്നാല്‍ ഉറക്കത്തിനിടെ തന്നെ ആരോ വലിക്കുന്നതായും. മുതുകില്‍ പിടിച്ച് ആരോ തന്നെ തിരിക്കാന്‍ ശ്രമിക്കുന്നതായും അനുഭവപ്പെട്ടതായി സുഷമ പറയുന്നു.
ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും ആവര്‍ത്തിച്ചെന്നും ഇതേതുടര്‍ന്ന് താന്‍ ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും അനങ്ങാന്‍ പോലും സാധിച്ചില്ലെന്നും പ്രാര്‍ഥിച്ചപ്പോള്‍ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നിയതായും പെട്ടെന്ന് തന്നെ താന്‍ ഉണര്‍ന്നു. എന്നാല്‍ നടന്നത് എന്താണെന്ന് തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നും താന്‍ വിളറിയ അവസ്ഥയിലായിരുന്നുവെന്നും സുഷമ പറയുന്നു. പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമില്ലാതിരുന്ന തനിക്ക് ആ ദിവസം കൊണ്ട് തന്റെ ധാരണകളെല്ലാം മാറിയെന്നും അവര്‍ പറയുന്നു.
അന്ന് താന്‍ വളരെയേറെ കരഞ്ഞു. പിന്നീട് ടീമിലെ സഹതാരമായ ഹര്‍മന്‍പ്രീതിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആദ്യം അവര്‍ കളിയാക്കിയെന്നും എന്നാല്‍ പിന്നീട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഹര്‍മന്‍ പ്രീതിനും മനസ്സിലായി. ഇതേ തുടര്‍ന്ന് ടീം മാനേജ്‌മെന്റിനെ വിവരം അറിയിച്ചതോടെ എല്ലാവരും കളിയാക്കാന്‍ തുടങ്ങിയെന്നും സുഷമ പറയുന്നു.
Post Your Comments