Latest NewsNewsIndia

ചില നിർണായക തീരുമാനങ്ങൾ രാജ്യം സ്വീകരിച്ചോ? വളരെ വേഗം മിസൈലുകള്‍ കൈമാറണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ

അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്‌നാഥ് സിംഗ് നടത്തിയ റഷ്യ സന്ദര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു

ന്യൂഡല്‍ഹി: ചില നിർണായക തീരുമാനങ്ങൾ രാജ്യം സ്വീകരിച്ചതു പോലെ ഇന്ത്യയുടെ നീക്കം. വളരെ വേഗം മിസൈലുകള്‍ കൈമാറണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള മിസൈലുകള്‍ ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

ഈ മിസൈലുകളാണ് എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്‌നാഥ് സിംഗ് നടത്തിയ റഷ്യ സന്ദര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. എസ് 400മിസൈല്‍ പ്രതിരോധ സംവിധാനവും സുഖോയ് -30 യുദ്ധവിമാനവും ഒഴികെയുള്ള യുദ്ധോപകരണങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം.

ALSO READ: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

അമേഠിയിലുള്ള ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ കലാഷ് നിക്കോവ് റൈഫിള്‍സ് നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുട്ടിനും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുമ്പായി അമേഠിയിലെ ഫാക്ടറിയില്‍ ആയുധ നിര്‍മ്മാണം നടത്തണമെന്നാണ് ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button