Latest NewsKeralaNews

കൈക്കൂലി വാങ്ങിയ കേസിൽ സബ് രജിസ്ട്രാര്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്: 5, 5000 രൂപ പിഴയും

കോഴിക്കോട് : രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി.കെ ബീനയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു.

കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ.വി ജയകുമാറിന്റേതാണ് അപൂര്‍വമായ വിധി. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാള്‍ക്ക്‌ അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി ജയില്‍ ശിക്ഷയനുഭവിക്കണം. 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആധാരം എഴുത്തുകാരനായ ടി.ഭാസ്‌കരനോട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഇവർ ചെയ്തു.

തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് തന്നെ പ്രത്യേക നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് തന്നെ അന്നത്തെ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ്
ചെയ്യുകയായിരുന്നു. തുടർന്ന് വിചാരണയ്ക്ക് ശേഷം കേസിന്റെ വിധി ഇന്നാണ് പറഞ്ഞത്.

എന്നാൽ കോടതിയിലെത്തിയ ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ തലകറങ്ങി വീണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ശിക്ഷായിളവ് നല്‍കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ കൊണ്ടുപോവുന്നതെങ്കിലും കോവിഡ് കാലമായതിനാല്‍ പ്രത്യേക നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കൊണ്ടുപോവുക. നിലവില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു പി.കെ ബീന. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരെ മറ്റൊരു കേസുകൂടി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button