ചെന്നൈ : തമിഴ്നാട്ടിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരൻ അറസ്റ്റിൽ. ലക്കാപുരത്താണ് സംഭവം നടന്നത്. ഒരു ഡൈ ഫാക്ടറി ജീവനക്കാരനായ ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു നാളായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു.
കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പീഡിപ്പി ഗർഭിണിയാണെന്ന് അറിഞ്ഞത്. ഇതോടെ പീഡന കഥ പുറത്താവുകയായിരുന്നു.
പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ മാതാപിതാക്കൾ അയൽവാസിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
Post Your Comments